ചാന്ദ്രയാൻ 2 : ബൂസ്റ്റർ റോക്കറ്റുകൾ കൃത്യതയോടെ പ്രവർത്തിച്ചു; വിക്രം ചന്ദ്രന്റെ അടുത്തേക്ക്‌

തിരുവനന്തപുരം
ആറ് സെക്കന്റ് ജ്വലനത്തിലൂടെ വിക്രം ലാന്റർ ചന്ദ്ര പ്രതലത്തിലേക്ക് കൂടുതൽ അടുത്തു. ചൊവ്വാഴ്ച നടത്തിയ പഥം മാറ്റൽ പ്രക്രിയയിലും വിക്രം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഭൂമിയിൽ നിന്ന് നൽകിയ സന്ദേശം സ്വീകരിച്ച് ലാന്ററിലെ ബൂസ്റ്റർ റോക്കറ്റുകൾ രാവിലെ 8.50ന് കൃത്യതയോടെ പ്രവർത്തിച്ചു. തുടർന്ന് ലാന്റർ 104 -–-128 കിലോമീറ്റർ പഥത്തിലേക്ക് താഴ്‌ന്നു. മാതൃപേടകമായ ഓർബിറ്ററിൽ നിന്ന് വേർപെട്ട ശേഷം നടന്ന ആദ്യ പഥം താഴ്‌ത്തലായിരുന്നു ഇത്.

ബുധനാഴ്ച നടത്തുന്ന ജ്വലനം വഴി ദൂരം 36 കിലോമീറ്ററാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാന്റ് ചെയ്യുന്നത് ഈ ഉയരത്തിൽ നിന്നാകും. ഇനിയുള്ള രണ്ട്‌ നാൾ കൊണ്ട് ലാന്റ് ചെയ്യാനുള്ള സുരക്ഷിത കേന്ദ്രം വിക്രം സ്വയം കണ്ടെത്തും.

© 2025 Live Kerala News. All Rights Reserved.