ജയ്ഷെ തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി

ലാഹോര്‍: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് പ്രവിശ്യയിലെ പാക് മന്ത്രി വിവര സാംസ്കാരിക വകുപ്പ് മന്ത്രി. മസൂദ് അസറിന്റെ മരണം സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്കില്ലെന്നാണ് ഫയാസ് ഉള്‍ ഹാസന്‍ ചൗഹാന്‍ വിശദമാക്കിയത്.

ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണം നടക്കുമ്പോള്‍ മുന്നൂറ് മൊബൈല്‍ ഫോണുകള്‍ ജെയ്ഷെ ക്യാംപില്‍ ആക്ടീവായിരുന്നുവെന്നാണ് നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ ഉദ്ധരിച്ചു ദേശിയ വാർത്ത‍ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി ജയ്ഷെ മുഹമ്മദ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി തുടങ്ങി. നിരോധിത സംഘടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാർത്താവിതരണ മന്ത്രി ഫഹദ് ചൗധരി വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.