കാശ്‌മീരിൽ സ്‌ഫോടനത്തിൽ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു

കശ്മീരിലിലെ നവ്ഷോരയില്‍ ഐഇഡി സ്ഫോടനത്തില്‍ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ആണ് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണരേഖയിൽ പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥരാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടർന്നു സൈനികർക്ക് ജാഗ്രതാ നിർദേശം നൽകി.

രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.