ബാലപീഡനത്തിന‌് വധശിക്ഷ ; പോക‌്സോ ഭേദഗതിക്ക്‌ അംഗീകാരം

ഡൽഹി
കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ കഠിനമാക്കാൻ പോക‌്സോ നിയമഭേദഗതിക്ക‌് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികൾക്ക‌് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ‌് ഭേദഗതി.

കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമം തടയൽ (പോക‌്സോ) 2012 നിയമത്തിലെ 4,5,6,9,14,15, 42 വകുപ്പുകളാണ‌് ഭേദഗതിചെയ്യുന്നത‌്. നിഷ‌്ഠുരമായ ലൈംഗികാതിക്രമ കേസുകളിൽ പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ‌് കൊണ്ടുവരികയെന്ന‌് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ‌് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഇത്തരം കേസുകളിൽ കുറഞ്ഞ ശിക്ഷ ഏഴ‌് വർഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ‌്.

© 2025 Live Kerala News. All Rights Reserved.