പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഗ്രാമീണന്‍ കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ

ജമ്മു കശ്മീര്‍ ; അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനിടെ സൈന്യം നടത്തിയ വെടിവെപ്പില്‍ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുള്ള ഗ്രാമീണന്‍ കൊല്ലപ്പെട്ടു. ബോധ്രാജ് (55) ആണ് മരിച്ചതെന്ന് കരസേനയുടെ പി.ആര്‍.ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.

പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ബോധ്രാജിന് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്.

പ്രകോപനം കൂടാതെയാണ് പാക് സൈന്യം ബുധനാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഉടന്‍ ശക്തമായ തിരിച്ചടി നല്‍കിയതോടെയാണ് പാക് സൈനികര്‍ വെടിവെപ്പ് അവസാനിപ്പിച്ചത്.

മരിച്ച ബോധ്രാജിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് സൈന്യം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.