ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്

ന്യൂഡല്‍ഹി: ഇന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം.

വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്ക് സമരം നടത്തുന്നത്. ബാങ്ക് ജീവനക്കാര്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തും.

© 2025 Live Kerala News. All Rights Reserved.