മോദി അരക്ഷിതനായ ഏകാധിപതിയാണെന്ന്​ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി അരക്ഷിതനായ ഏകാധിപതിയാണെന്ന​ വിമർശനമുന്നയിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക്​ അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി​​. രാജ്യത്തെ പൊലീസ്​ സ്​റ്റേറ്റാക്കിയാൽ പ്രശ്​നങ്ങൾ തീരുമെന്ന്​ മോദി കരുതേണ്ടെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലുടെയാണ്​ ​ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്​.

രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും അടക്കമുള്ളവ നിരീക്ഷണത്തിൽ വെക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ ഉടമസ്ഥരുടെ അനുമതിയില്ലാതെ കേന്ദ്ര സർക്കാറിന്‍റെ ഏജൻസികൾക്ക് നിരീക്ഷിക്കാം. ഇതിനായി സി.ബി.ഐ, എൻ.ഐ.എ, റോ അടക്കം 10 ഏജൻസികളെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുകയും ചെയ്​തിരുന്നു.

© 2025 Live Kerala News. All Rights Reserved.