കുഞ്ഞു മുഖങ്ങളില്‍ ചിരി പടര്‍ത്താന്‍ സമ്മാനങ്ങളുമായെത്തിയത് ഒബാമ സാന്ത

വാഷിങ്ടണ്‍: വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിയില്‍ ഇത്തവണ ക്രിസ്തുമസ് കുറച്ചു നേരത്തേയെത്തി. ചാക്കു നിറയെ സമ്മാനങ്ങളുമായി അവരെ കാണാന്‍ ഒരു പ്രത്യേക സാന്താക്ലോസെത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് രോഗികളായ കുഞ്ഞുങ്ങള്‍ക്കു സമ്മാനവുമായെത്തിയ സാന്ത.

പ്രതീക്ഷിക്കാതെയെത്തിയ ഒബാമ സാന്തയും സമ്മാനങ്ങളും കുഞ്ഞു മുഖങ്ങളില്‍ സന്തോഷം പടര്‍ത്തി. കുറച്ചു നേരത്തേക്കെങ്കിലും എല്ലാ വേദനയും മറന്ന് അവര്‍ ചിരിച്ചു കളിച്ചു. സമ്മാനവുമായെത്തിയ ബരാക് ഒബാമയെ ആരവങ്ങളോടു കൂടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.

© 2025 Live Kerala News. All Rights Reserved.