കാട്രിയോണ ഗ്രേ വിശ്വസുന്ദരി

ബാങ്കോക‌് > ഫിലിപ്പീൻസ‌് സ്വദേശിനി കാട്രിയോണ ഗ്രേ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ വിശ്വസുന്ദരിയെ കണ്ടെത്താൻ ബാങ്കോക്കിൽ നടത്തിയ മത്സരത്തിൽ 93 പേരെ പിന്തള്ളിയാണ‌് ഗ്രേ ഒന്നാമതെത്തിയത‌്.
ഇരപത്തിനാലുകാരിയായ ഗ്രേ അധ്യാപികയും സന്നദ്ധപ്രവർത്തനത്തിൽ സജീവവുമാണ‌്.

ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ടമാറിൻ ഗ്രീൻ ആണ‌് ആദ്യ റണ്ണറപ്പ‌്. സെക്കൻഡ‌് റണ്ണറപ്പായി വെനസ്വേലയിലെ സ‌്റ്റെഫാനി ഗുട്രെസ‌് തെരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിനിന്റെ ആംഗല പോണ്‍സ് മിസ് ലോകസുന്ദരി മത്സരത്തിനെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി ചരിത്രമെഴുതി. 67 –-ാമത‌് വിശ്വസുന്ദരി മത്സരത്തിന‌് വിധിയെഴുതാൻ മുൻ വിശ്വസുന്ദരിമാരും ഫാഷൻ ഡിസൈനർമാരുമടക്കം എത്തി.

© 2025 Live Kerala News. All Rights Reserved.