ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ : സുന്ദര്‍ പിച്ചെയോട് വിശദീകരണം ആവശ്യപ്പെട്ടു

വാഷിങ്ടണ്‍: ഇഡിയറ്റ് എന്ന് ഗൂഗിളില്‍ തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റ്. ചൊവ്വാഴ്ച രാവിലെ ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുൻപാകെ ഹാജരായി പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതം പിച്ചെ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല. കൂടാതെ ഗൂഗിള്‍ ജീവനക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തെരച്ചില്‍ ഫലങ്ങളില്‍ ഇടപെടുന്നെന്ന സെനറ്റര്‍മാരുടെ ആരോപണങ്ങള്‍ക്കെതിരെയും പിച്ചെ വിശദീകരണം നല്‍കിയെന്നാണ് റിപ്പോർട്ട്.

© 2025 Live Kerala News. All Rights Reserved.