മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ;പിന്തുണയുമായി ബിഎസ്പിയും എസ്.പിയും

ഭോപ്പാല്‍: അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം അറിയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറെ സമീപിച്ചു.

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണറെ കണ്ടു കത്ത് നല്‍കിയിട്ടുണ്ട്. എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന സഖ്യയിലെത്തിയിലെങ്കിലും ബിഎസ്പി എസ്.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ ബിഎസ്പി ജയിച്ച രണ്ട് സീറ്റുകളും എസ്.പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.

മുതിര്‍ന്ന നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

© 2025 Live Kerala News. All Rights Reserved.