ബിജെപിയുടെ അടിമയാകാന്‍ തയ്യാറായാല്‍ ജീവിക്കാം,അല്ലാത്തവരെ തട്ടും ; കെജ്രിവാള്‍

ന്യൂഡല്‍ഹി : എതിര്‍ക്കുന്നവരെ ബിജെപി കൊലപ്പെടുത്തുമെന്നും പിന്തുണക്കുന്നവരെ മാത്രം അവര്‍ ജീവിക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ബിജെപിയുടെ സന്ദേശം വളരെ വ്യക്തമാണ്. ഏത് മതത്തില്‍ നിന്നുള്ളവരാണെങ്കിലും ബിജെപിയുടെ അടിമയാകാന്‍ തയ്യാറായാല്‍ അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്നും. എതിര്‍ക്കുന്നവരെ ബിജെപി വകവരുത്തുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

യോഗി ആദിത്യനാഥിനെ അപമാനിച്ചെന്നാരോപിച്ച് പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ തലയ്ക്ക് ഹിന്ദു യുവവാഹിനി ഒരു കോടി വിലയിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ വിമര്‍ശനം.

© 2025 Live Kerala News. All Rights Reserved.