ഹരിയാന: ബി.ആര്‍ അംബ്ദേക്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി

ഹരിയാന : ബി.ആര്‍ അംബ്ദേക്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ധടപൂര്‍ ഗ്രാമത്തില്‍ ഉളള അംബ്ദേക്കറുടെ പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ രോക്ഷാകുലരായി. ഇവരെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്.കുറ്റാരോപിതരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ കല്‍പി ഗ്രാമത്തിലെ അംബ്ദേക്കറുടെ പ്രതിമയും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.

© 2025 Live Kerala News. All Rights Reserved.