കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച ശബരിമല സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ ബിജെപി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശബരിമലയില്‍ എത്തിയിരുന്നു. നിലയ്ക്കലും പമ്പയിലും ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച കണ്ണന്താനം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ അടുത്ത ദിവസം എംപിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും ശബരിമലയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ശബരിമലയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം.

മനുഷ്യാവകാശ കമ്മിഷനും നാളെ ശബരിമല സന്ദർശിക്കും. തീർഥാടകർക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉചിതമായ മാർഗങ്ങൾ വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.