സൗദിയിലെ സ്വദേശിവല്‍ക്കരണം; ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലേറെ എഞ്ചിനീയർമാർക്ക്

മനാമ: സൗദിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ജോലി നഷ്ടമായത് 11,811 വിദേശ എഞ്ചിനീയർമാർക്ക്. സ്വദേശി എഞ്ചിനിയര്‍മാരായ 9616 പേര്‍ പകരമായി ജോലിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. 1,91,497 എഞ്ചിനീയര്‍മാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുവെന്നാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1,56,455 പേര്‍ വിദേശികളാണ്.

അതേസമയം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എഞ്ചിനിയറിംഗ് കൗണ്‍സില്‍ സൗദിയിൽ ആരംഭിച്ചിട്ടുണ്ട്. ജോലിയില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച പരിപാടികള്‍ നടത്തുമെന്നും അധികൃതർ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.