തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം ; സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ അഭിപ്രായം തേടി

ന്യൂ​ഡ​ല്‍​ഹി: കൊളീജിയം പോലുളള സംവിധാനം പോലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സ്വതന്ത്രസംവിധാനം നടപ്പിലാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹര്‍ജി യെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനും വ്യക്തമായ നിഗമനത്തിലേക്ക് എത്തുന്നതിനുമായി സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുമ്പോള്‍ ആ സംവിധാനം കൂടുതല്‍ സുതാര്യവും സ്വതന്തവും ആകാനായാണ് കോടതി ഭരണഘടന ബഞ്ചിന് ഹര്‍ജി പരിശോധിക്കുന്നതിനായി വിട്ടിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിര‍‍‍ഞ്ഞെടുക്കുന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്നും നിയമ നടപടികള്‍ അനുസരിച്ചാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.