ആള്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകം; എല്ലാ സംഭവങ്ങളും അറിയാന്‍ താന്‍ ദൈവമല്ലെന്ന് വസുന്ധര

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വസുന്ധര രാജെ. ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണമായ കാര്യമല്ലെന്ന് വസുന്ധര രാജെ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാന്‍ താന്‍ ദൈവമല്ലെന്നും, മാന്യമായ തൊഴില്‍ ലഭിക്കാത്തതു കാരണമുള്ള നിസഹായതയാണ് പലപ്പോഴും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് കാരണമെന്നും, ഇത് എല്ലാ സംസ്ഥാനങ്ങളിലും ഉള്ളതാണെന്നും വസുന്ധര രാജെ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.