അഴിമതി കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ജെന്‍ ഹേക്ക് എട്ട് വര്‍ഷം കൂടി തടവ്

സിയോള്‍: അഴിമതി കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ജെന്‍ ഹേക്ക് എട്ട് വര്‍ഷം കൂടി തടവ്. 24 വര്‍ഷത്തെ തടവ് ശിക്ഷക്ക് പുറമേയാണ് എട്ട് വര്‍ഷം കൂടി ശിക്ഷ വിധിച്ചിരിക്കുന്നത്.

സിയോള്‍ ജില്ലാ കോടതിയാണ് മുന്‍ പ്രസിഡന്റിന് വീണ്ടും തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് എജന്‍സിക്ക് 2.91 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ആറ് വര്‍ഷം കൂടി ശിക്ഷ വിധിച്ചു. കൂടാതെ 2016 പാര്‍ലമെന്റെ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് രണ്ട് വര്‍ഷം തടവ് ശിക്ഷ കൂടി ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് പാര്‍ക്ക് ജെന്‍ ഹേയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിചാരണക്കൊടുവില്‍ പാര്‍ക്കിനെ 24 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു

© 2025 Live Kerala News. All Rights Reserved.