പാചകവാതക വില വർദ്ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയുടെ വർദ്ധനവ്

നിരന്തരമായി വർദ്ധിക്കുന്ന ഇന്ധന വിലയ്ക്ക് പിന്നാലെ പാചകവാതക വിലയും വർദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന്ന് 688 രൂപ 50 പൈസ നൽകണം. വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി. പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190.66 രൂപ അക്കൗണ്ടിൽ തിരികെ ലഭിക്കും.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.