നൈജീരിയയിലെ മുസ്ലിം പള്ളിയില്‍ ബൊക്കോ ഹറം ചാവേര്‍ സ്‌ഫോടനം: 24 മരണം

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് തയാറെടുക്കുന്നതിനെ ബൊക്കോ ഹറം ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് നൈജീരിയയില്‍ 24 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലുള്ള മുസ്ലിം പള്ളിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബൊക്കോ ഹറം ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നമസ്‌ക്കാരത്തിനൊരുങ്ങുന്നവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഒരുമിച്ചു കൂടിയശേഷമാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് സംസ്ഥാന പൊലീസ് വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.