രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും
ഹൈദരാബാദ്: സിപിഐഎമ്മിന്റെ 22-ാം മത് പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഇന്നലെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് എംബി രാജേഷ്, പി സതിദേവി, കെ. ചന്ദ്രന്‍ പിള്ള എന്നിവരാണ് പങ്കെടുത്ത് സംസാരിക്കുന്നത്.
വൈകീട്ട് പുതിയ പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുക്കാനായി നിലവിലെ പോളിറ്റ് ബ്യുറോയുടെ യോഗം ചേരും. മഹാരാഷ്ട്രയിലെ ഐതിഹാസിക കര്‍ഷകമാര്‍ച്ചിന് നേതൃത്വം നല്‍കിയ അശോക് ധാവ്ളയെ പിബിയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.