സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തളിപ്പറമ്പിൽ തുടക്കം. തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിനോട് ചേർന്ന കെകെഎൻ പരിയാരം സ്മാരക ഹാളിലാണ് ഇത്തവണ പ്രതിനിധി സമ്മേളനം നടക്കുന്നത്. 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 496 പ്രതിനിധികളും ക്ഷണിതാക്കളും സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ മൂന്നു ദിവസങ്ങളിലും സമ്മേളനത്തിൽ പങ്കെടുക്കും. എം.വി ജയരാജൻ ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ടി.വി രാജേഷ് പകരക്കാരനായി എത്തുമെന്ന സൂചനയുമുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബിജെപിയിലേക്കുള്ള വോട്ട് ചോർച്ച തുടങ്ങിയവ സമ്മേളനത്തിൽ സജീവ ചർച്ചയാകും.

© 2025 Live Kerala News. All Rights Reserved.