ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അദ്ദേഹം യാത്ര ചെയ്യാനിരുന്ന ഹെലികോപ്ടറിലെ വിഎച്ച്എസ് സംവിധാനത്തിന് തീപിടിച്ചു. രാവിലെ പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം.
കരിംനഗറില്‍ നിന്ന് ചന്ദ്രശേഖര്‍ റാവു ഹെലികോപ്ടറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ആശയവിനിമയസംവിധാനത്തിനുള്ള ഉപകരണത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് വന്‍ അപകടം ഒഴിവായി. ഉപകരണങ്ങള്‍ മാറ്റിസ്ഥാപിച്ച ശേഷം ഹെലികോപ്ടര്‍ മുഖ്യമന്ത്രിയെയും കൊണ്ട് യാത്ര ആരംഭിച്ചു.

ആശങ്കപ്പെടേണ്ടതായ സാഹചര്യം ഒന്നുമില്ലെന്നും ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന

© 2025 Live Kerala News. All Rights Reserved.