ബ്രിട്ടണില്‍ വന്‍ സ്‌ഫോടനം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റു,നാലുപേരുടെ നില അതീവഗുരുതരം

ലണ്ടന്‍: ബ്രിട്ടണിലെ ലസ്റ്ററില്‍ വന്‍സ്‌ഫോടനം ഉണ്ടായി. ഇവിടുത്തെ ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനം നടന്ന ഹിങ്ക്‌ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചു. എന്നാല്‍ ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അഗ്‌നിശമനസേനാ വിഭാഗവുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തിയ ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.