വിട്ടുവീഴചയില്ല: പാകിസ്താനുള്ള സൈനീക-സാമ്പത്തീക സഹായം അമേരിക്ക നിര്‍ത്തലാക്കി

പാകിസ്താനെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. ഭീകരവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്താനുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീയ്തര്‍ നവോര്‍ട്ട് അറിയിച്ചു. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുന്നത് വരെ ഈ നിരോധനം തുടരുമെന്നും നുവര്‍ട്ട് പറഞ്ഞു.

പുതുവത്സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

© 2025 Live Kerala News. All Rights Reserved.