വടകരയിലെ സജീവന്റെ കുടുംബത്തിന് മോദിയുടെ കൈതാങ്ങ്.

കോഴിക്കോട്:പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ ആദ്യ ഗുണഭോക്താക്കളായി വടകരയിലെ കുടുംബം. ആയഞ്ചേരി കുണ്ടുപൊയില്‍ സജീവന്റെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് സഹായം ലഭിച്ചത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന വടകര സ്വദേശി സജീവന്റെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ഈ പദ്ധതിയില്‍ ഇന്‍ഷുറന്‍സ് തുക രാജ്യത്ത് ആദ്യം ലഭിക്കുന്ന കുടുംബമാണിത്. ഹൃദരോഗിയായ സജീവന്‍ കഴിഞ്ഞ മെയിലാണ് പദ്ധതിയില്‍ അംഗമായത്. ഭാര്യ മോളിയായിരുന്നു ഇന്‍ഷുറന്‍സ് പദ്ധതിയിലെ നോമിനി. അസുഖബാധിതനായ സജീവന് ജൂണില്‍ ജീവന്‍ നഷ്ടമായി. തുടര്‍ന്നാണ് പദ്ധതിയുടെ നടപടിയനുസരിച്ച് ഭാര്യ മോളിക്ക് രണ്ടു ലക്ഷം രൂപ ലഭിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം ഈ സഹായം അനുഗ്രഹമായാണ് കരുതുന്നത്.

© 2025 Live Kerala News. All Rights Reserved.