തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ പരാതിപ്പെടുന്നതിനായി ഷി-ബോക്‌സ് പോര്‍ട്ടല്‍ സംവിധാനം

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഷി-ബോക്‌സ് പോര്‍ട്ടല്‍ സംവിധാനം. ഇതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ഷി-ബോക്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര വനിതാ, ശിശുവികസന സഹമന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ രാജ്യസഭയെ അറിയിച്ചു.കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലയിലുമുള്ള വനിതാ ജീവനക്കാര്‍ക്ക് ഇതിലൂടെ പരാതികള്‍ റജിസ്റ്റര്‍ ചെയ്യാൻ സാധിക്കും.

© 2025 Live Kerala News. All Rights Reserved.