കോഴിക്കോട്: ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ശിരോവസ്ത്രവിഷയത്തില്‍ കന്യാസ്ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു.
കോടതിക്ക് സിംപിളായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇ.ടി പറഞ്ഞു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതി പരീക്ഷയെഴുതുന്ന മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോ എന്നും ചോദിച്ചിരുന്നു.
സന്യാസത്തെ ബഹുമാനിക്കുന്ന നാട്ടില്‍ ഒരു സന്യാസിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതിനെ കെ.സി.ബി.സിയും അപലപിച്ചു