മുംബൈ അന്ധേരിയില്‍ കടയില്‍ തീപിടുത്തം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ അന്ധേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. നിരവധി പേര്‍ കടയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്.
നവി മുംബൈയിലെ സാക്കിനാക്ക മേഖലിയിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപമുള്ള ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ കടയില്‍ പുലര്‍ച്ചെ 4.15 നാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തുണ്ട് . രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.