ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തു

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാർത്താ ചാനലിന് നൽകിയ അഭിമുഖമാണ് രാഹുലിനെ കേസിൽ കുടുക്കിയത്.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഡിസംബർ 18ന് മുൻപ് വിശദീകരണം നൽകണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. എന്നാൽ ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്. രാഹുലിന്‍റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.

© 2025 Live Kerala News. All Rights Reserved.