വോട്ടിംഗ് മിഷിനിലെ ക്രമക്കേട് ആരോപണം ശ്ക്തമാകുമ്പോള്‍ ഗുജറാത്തില്‍ സ്വാകാര്യ വാഹനത്തില്‍ ഇ.വി.എം മെഷീന്‍ കണ്ടെത്തി

വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പി വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നുവെന്ന് പ്രിതിപക്ഷ ആരോപണത്തിനിടെ ഗുജറാത്തില്‍ ഇ.വി.എം മെഷീന്‍ സ്വാകാര്യ ജീപ്പില്‍ കണ്ടെത്തിയത് വിവാദമാകുന്നു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഡെഡിയാപാഡ മണ്ഡലത്തിലാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ മെഷീന്‍ മറന്നതാണെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ എങ്ങിനെ ഇത് സ്വാകാര്യ വാഹനത്തില്‍ വന്നുവെന്നുള്ളതിന് വ്യക്താമായി കാരണം പറയുന്നുമില്ല. സംഭവം വിവാദമാ യതോടെ ഈ മെഷീന്‍ ഒഴിവാക്കിയതാണെന്ന് പറഞ്ഞ കളക്ടര്‍ തടിതപ്പുകയാണ്.
ഇതേ വാദം തന്നെയാണ് തിരഞ്ഞെടുപ്പുദ്യോഗസ്ഥനും ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.