ലയനം തള്ളി ജെഡിഎസ്; എംപി വീരേന്ദ്രകുമാർ ഇപ്പോഴും എൻഡിഎയുടെ ഭാഗമെന്ന് കേന്ദ്ര നേതൃത്വം

എംപി വീരേന്ദ്രകുമാറുമായുള്ള ജെഡിഎസ് ലയനം അജണ്ടയിൽ ഇല്ലെന്ന് ദേശീയ നേതൃത്വം. വീരേന്ദ്രകുമാർ ഇപ്പോഴും എൻഡിഎയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ജെഡിഎസ് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനതാദള്‍(യു) ദേശീയ നേതൃത്വവുമായി അകന്ന എം.പി വിരേന്ദ്രകുമാര്‍ ജെ.ഡി(എസ്)യുമായി ലയിച്ച് ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ദേശീയ നേതൃത്വം നിലാപാട് വ്യക്തമാക്കിയത്.
എന്നാൽ വീരേന്ദ്രകുമാർ ജെ.ഡി(എസ്)യുമായി ലയിക്കുന്നതിനു പകരം എസ്.ജെ.ഡി. പുനരുജ്ജീവിപ്പിക്കാനാണു തീരുമാനമെന്നും ഈ മാസം 17-നു ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. മതേതര നിലപാടുള്ളവർക്ക് വരാം, ലയനം ചർച്ച ചെയ്യുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ല;-ഡാനിഷ് അലി വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.