മദ്യ റാക്കറ്റിനെ പിടികൂടാന്‍ സഹായിച്ചതിന് യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി

മദ്യ റാക്കറ്റിനെ പിടികൂടാന്‍ പോലീസിനെയും വനിതാ കമ്മീഷനെയും സഹായിച്ച യുവതിക് ക്രൂര മര്‍ദ്ദനം. മദ്യ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളാണ് ഡല്‍ഹി സ്വദേശിയായ യുവതിയെ പരസ്യമായി അടിക്കുകയും വസ്ത്രം കീറുകയും ചെയ്തത്. സംഭവത്തില്‍ അപലപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു.
യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ റാക്കറ്റ് സംഘം തന്നെ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നയാക്കി നടത്തുകയും ചെയ്തു എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ പ്രസ്താവന പോലീസ് സൂപ്രണ്ട്. രജനീഷ് ഗുപ്ത നിഷേധിച്ചു. എന്നാല്‍ പ്രദേശത്തെ പല വീടുകളിലും ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തന്നെ മദ്യ വില്പന നടക്കുന്നുണ്ട് എന്ന് മലിവാള്‍ പ്രതികരിച്ചു.മര്‍ദ്ദനമേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം 55 കേസുകളാണ് എക്സൈസ് നിയമത്തിനു കീഴില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.