സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കി ഹാര്‍ദിക്‌ പട്ടേല്‍

പട്ടേല്‍ സംവരണകാര്യത്തില്‍ കോണ്‍ഗ്രസിന്റെ അവസാന തീരുമാനം അറിയാക്കാനുള്ള സമയപരിധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുമെന്ന് പട്ടേല്‍ വിഭാഗം. അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പട്ടേല്‍ വിഭാഗം പിന്തുണയ്ക്കണമെങ്കില്‍ സംവരണ വിഷയത്തില്‍24 മണിക്കൂറിനകം തീരുമാനമുണ്ടാകണമെന്ന പട്ടേല്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.
‘ഞങ്ങള്‍ 24 മണിക്കൂര്‍ സമയം കോണ്‍ഗ്രസിന് നല്‍കുകയാണ്. ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് ഞങ്ങളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുതിക്കോളാ’മെന്ന് പട്ടേല്‍ വിഭാഗം നിലപാട് വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ ഈ മാസം മൂന്നിനകം തീരുമാനം അറിയിക്കണമെന്നായിരുന്നു മുന്‍പ് ആവശ്യപ്പെട്ടത്. സമുദായത്തിന്റെ ആവശ്യങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിന്നു പട്ടേല്‍ സമുദായം.

ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക നല്കേണ്ട അവസാന ദിവസം. ഈ വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നത് കോണ്‍ഗ്രസിന് എളുപ്പമല്ല.

© 2025 Live Kerala News. All Rights Reserved.