നോട്ട് നിരോധനവും ജിഎസ്ടിയും പൂര്‍ണ്ണ പരാജയം; അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്ന് യശ്വന്ത് സിന്‍ഹ

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ടു നിരോധനയും ജിഎസ്ടിയും പൂര്‍ണ്ണ പരാജയമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ജിഎസ്ടി ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും വികലമായ രീതിയിലാണ്. തന്റെ പ്രതികരണം സംബന്ധിച്ച് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചാല്‍ കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. ഗുജറാത്തില്‍ സര്‍ക്കാര്‍ ഇതര സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു യശ്വന്ത് സിന്‍ഹ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചത്.സേവ് ഡെമോക്രസി മൂവ്‌മെന്റാണ് ഗുജറാത്തില്‍ പരിപാടി സംഘടിപ്പിച്ചത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണ പരിഷ്‌കാരങ്ങളോട് യശ്വന്ത് സിന്‍ഹ ഉപമിച്ചു. നോട്ട് നിരോധനം വഴി രാജ്യത്തിന് 3.75 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യശ്വന്ത് സിന്‍ഹയുടെ പര്യടനം ബിജെപിക്ക് തിരിച്ചടിയാണ്.

© 2025 Live Kerala News. All Rights Reserved.