അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തുക്കൾ ലേലത്തിൽ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

അധോലോകനായകനും പിടികിട്ടാപുളളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പത്രങ്ങളിലൂടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 14 നാണ് ലേലം നടക്കുക.
അതേസമയം ദാവൂദിന് ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്ബാല്‍ കസ്‌ക്കര്‍ പറഞ്ഞിരുന്നു. മുംബൈ പക്‌മോഡിയ തെരുവിലെ ധമര്‍വാല ഉള്‍പ്പെടെ ദാവൂദിന്റെ അഞ്ച് വസ്തുക്കളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ധമര്‍വാലയില്‍ താമസിച്ചിരുന്ന ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌ക്കറെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.