‘വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണം’; കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളിയുമായി ബിജെപി നേതാവ്

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഐഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.
കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ തുറന്നടിച്ചു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്റെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.