സുഹൃത്തിന്‍റെ മുങ്ങിമരണവും സെല്‍ഫിയില്‍!; ക്യാമറയില്‍ പതിഞ്ഞെങ്കിലും മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല

ബംഗളുരുവില്‍ സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മുങ്ങി മരിച്ചത്. എന്‍സിസി ട്രക്കിങ്ങിനെത്തിയ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. സെല്‍ഫി പകര്‍ത്തുന്നതിനിടയില്‍ തൊട്ടു പുറകില്‍ കുളത്തില്‍ മുങ്ങിതാഴുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ ശ്രദ്ധിയില്‍പ്പെട്ടില്ല.
നീന്തല്‍ കഴിഞ്ഞ് കരയില്‍ കയറിയപ്പോഴാണ് വിശ്വാസ് കൂടെ ഇല്ലാത്തത് സുഹൃത്തുക്കള്‍ മനസിലാക്കിയത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് വിശ്വാസ് മുങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് രംഗത്തെത്തി.ചുമതലപ്പെട്ടവരുടെ ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് വിശ്വാസിന്റെ അച്ഛന്‍ ഗോവിന്ദയ്യ ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.