ഗൗരി ലങ്കേഷ് വധം: ശാസ്ത്രീയ അന്വേഷണത്തിനു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് എത്തി; അന്വേഷണം തോക്ക് കേന്ദ്രീകരിച്ചും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തിനു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസും. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനായാണ് രണ്ട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തിയത്.
കേസ് അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ ഇവര്‍ വിശദമായി പരിശോധിക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ കേസില്‍ വീണ്ടും ചോദ്യം ചെയ്യും. ഇന്ദ്രജിത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി ഗൗരി ലങ്കേഷ് 2009ല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.