ഭൂകമ്പത്തില്‍ ഉലഞ്ഞ് മെക്‌സിക്കോ; മരണ സംഖ്യ 67 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെക്കന്‍ മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 67ആയി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് ആളുകള്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നഗരം നിശ്ചലമായി.
ഒരുമിനിറ്റ് നേരം നീണ്ടു നിന്ന് ഭൂകമ്പത്തില്‍ എറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ജൂച്ചിട്ടാനിലെ ഒവാക്‌സാക്ക സിറ്റിയിലാണ്. ഇവിടെ മാത്രം 37 പേരാണ് മരണപ്പെട്ടത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നിലംപരിശായി. രാജ്യത്തെ അഞ്ചു കോടി പേരെ ഭൂകമ്പം ബാധിച്ചതായി മെക്സിക്കന്‍ പ്രസിഡന്‍റ് പെനാ നീറ്റോ പറഞ്ഞു. ഒവാക്‌സാക്ക, ചിയാപാസ്, ടൊണാല, അയല്‍രാജ്യമായ ഗ്വാട്ടിമാല എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്.

1985ല്‍ മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം മെക്സിക്കോയിലുണ്ടാകുന്ന ഏറ്റവും ശക്തമേറിയ ഭൂകമ്പമാണ് വ്യാഴാഴ്ച്ചത്തേത്.

© 2025 Live Kerala News. All Rights Reserved.