സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറിയില്‍ വീണ്ടും പരിശോധന. ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി ഫോറന്‍സിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഹോട്ടല്‍ മുറിയിലെത്തിയിട്ടുണ്ട്.
സുനന്ദയുടെ മരണത്തില്‍ രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറിയില്‍ ഫോറന്‍സിക് വിദ്ഗ്ധര്‍ വീണ്ടും പരിശോധന നടത്തുന്നത്. കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്‍ ആവശ്യപ്പെട്ടിരുന്നു.

2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലീല പാലസിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

© 2025 Live Kerala News. All Rights Reserved.