ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനുള്ളില്‍ 16 കുഞ്ഞുങ്ങള്‍ മരിച്ചു

ഉത്തര്‍പ്രദേശ് ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്തിഷ്ജ്വരത്തെ തുടര്‍ന്നാണ് ഒരു കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഈ മാസം മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു.

ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കനുസരിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായി പ്രിന്‍സിപ്പാള്‍ പികെ സിങ് സ്ഥിരീകരിച്ചിരുന്നു.
നിയോനേറ്റല്‍ ഐസിയുവിലടക്കം പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതിന് പിന്നാലെയാണ് വീണ്ടും ദുരന്തം.

ഓക്സിജന്‍ തടസ്സം മൂലം നിയോ നേറ്റല്‍ ഐസിയുവിലടക്കം കഴിഞ്ഞിരുന്ന 60 കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.