പാമ്പിനെ തുറന്നുവിട്ട് ജുവലറിയില്‍ ലക്ഷങ്ങളുടെ മോഷണം; പിന്നില്‍ രണ്ട് സ്ത്രീകളെന്ന് കടയുടമ

പാമ്പിനെ തുറന്നുവിട്ട് ജുവലറിയില്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണം മോഷ്ടിച്ചു. കടയുടമയെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന പാമ്പിനെ തുറന്നുവിട്ടാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഉത്തര്‍പ്രദേശിലെ മെസ്‌തോണ്‍ ഗഞ്ചിലാണ് സംഭവം.
ബുര്‍ഖ ധരിച്ചെത്തിയ രണ്ട് സ്ത്രീകളാണ് കടയിലെത്തി പാമ്പിനെ തുറന്ന് വിട്ട് മോഷണം നടത്തിയതെന്ന് ജുവലറിയുടമ പരിതോഷ് ചാന്ദിവാല പറഞ്ഞു. പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനാല്‍ കടയില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് കടയുടമ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉടമ പുറത്തേക്ക് ഓടിയ സമയത്താണ് ജുവലറിയില്‍ നിന്ന് സ്ത്രീകളില്‍ 151 ഗ്രാം സ്വര്‍ണഭരണം മോഷ്ടിച്ചത്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

© 2025 Live Kerala News. All Rights Reserved.