ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; കഫിയാത്ത് എക്‌സ്പ്രസ് പാളം തെറ്റി; 50തില്‍ അധികം പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. ഔറിയയില്‍ കഫിയാത്ത് എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റി അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 2.40ന് നടന്ന അപകടത്തില്‍ അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഇതുവഴിയുളള തീവണ്ടി ഗതാഗതം താറുമാറായി. ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വെ വക്താവ് അറിയിച്ചു.
പരുക്കേറ്റ യാത്രക്കാരെ സമീപത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസംഗഡില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് എന്‍ജിന്‍ ഉള്‍പ്പെടെ പത്തുബോഗികള്‍ പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കഴിഞ്ഞ 19ന് ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.