‘ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു’; ഹമീദ് അന്‍സാരിയ്ക്ക് പരോക്ഷ മറുപടിയുമായ് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്നും ചിലര്‍ ഇത് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ഉപരാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന.
രാജ്യത്ത് നിലവില്‍ മുസ്ലിങ്ങള്‍ ഭയത്തിലും ആശങ്കയിലുമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.

‘ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ചില രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യ.”
വെങ്കയ്യ നായിഡു

രാഷ്ട്രീയം എന്നത് ഇന്ന് പണം, ജാതി, വിഭാഗം എന്നിങ്ങനെയായിരിക്കുകയാണ്. വികസനത്തിന് ആരും പ്രാധാന്യം നല്‍കുന്നില്ല. യഥാര്‍ത്ഥത്തില്‍ ക്യാരക്ടര്‍, കാലിബര്‍, കപ്പാസിറ്റി എന്നീ മുന്ന് ‘സി’ കളുടെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.