ഒരു വര്‍ഷം മുമ്പാണ് റിതുരാജ് സഹാനി തന്റെ അമ്മയോട് അവസാനമായി ഫോണില്‍ സംസാരിക്കുന്നത്. അതിന് ശേഷം തിരികെ അമ്മയെ കാണാന്‍ യുഎസില്‍ നിന്നെത്തിയ റിതുരാജ് കണ്ടത് അമ്മയ്ക്ക് പകരം അസ്ഥിക്കുടവും. 43കാരനായ റിതുരാജ് ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് മൂംബൈയിലെ ഓഷീവാരയിലെ ഫ്ലാറ്റില്‍ അസ്ഥിക്കുടം കണ്ടെത്തിയത്.
ഉടനെ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് റിതുരാജിന്റെ അമ്മ ആശ സഹാനിയുടേത് തന്നെയാണ് അസ്ഥിക്കുടം എന്ന് സ്ഥീരികരിച്ചത്. 63കാരിയായ ആശ വെസ്റ്റ് ആന്ദേരിയിലെ ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകന്‍ റിതുരാജ് ഭാര്യയോടൊപ്പം അമേരിക്കയിലാണ് താമസിക്കന്നത്.ആറ് മാസമോ, ഒരു വര്‍ഷമോ കൂടുമ്പോള്‍ ഇന്ത്യയിലെത്തി അമ്മയെ കാണുന്നതാണ് പതിവ്. 1997 മുതല്‍ റിതുരാജ് അമേരിക്കയിലാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുവരും അവസാനമായി ഫോണില്‍ സംസാരിക്കുന്നത്. നഗരത്തില്‍ മറ്റ് ബന്ധുക്കളൊന്നും ഇല്ലെന്നാണ് റിതുരാജ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയാണ് റിതുരാജ് മുംബൈയിലെത്തിയത്. ഡോര്‍ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ താക്കോലുണ്ടാക്കി വാതില്‍ തുറക്കുകയായിരുന്നു. ബെഡ്റൂമിലത്തിയപ്പോഴാണ് പൂര്‍ണമായും ജീര്‍ണിച്ച നിലയില്‍ അസ്ഥിക്കുടം കണ്ടെത്തിയത്. ഉടനെ തന്നെ ഓഷ്വാര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അസ്ഥിക്കുടം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാനാകൂ എന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ രാജാനെ മാധ്യമങ്ങളോട് പറഞ്ഞു.
ഫ്ലാറ്റ് അകത്ത് നിന്നും പൂട്ടിയിട്ടുരുന്നതിനാല്‍ സ്വാഭാവിക മരണമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്തെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം അനുബവപ്പെട്ടിരുന്നോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരോടും അയല്‍ക്കാരോടും പൊലീസ് അന്വേഷിക്കുകയാണ്. പത്താം നിലയിലെ രണ്ട് ഫ്ലാറ്റുകളും ഒറ്റപ്പെട്ട നിലയിലാണ്. ഇത് രണ്ടും ഇവരുടേതായതിനാല്‍ അധികം ആളുകള്‍ മരണവിവരം അറിയുന്നതിന് സാധ്യതയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. തന്നെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്ന് ആശ റിതുരാജിനോട് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.