‘എന്ന് ഭീകരവാദം അവസാനിപ്പിക്കുന്നുവോ അന്ന് പാകിസ്താനോട് ചര്‍ച്ചയ്ക്ക് തയ്യാര്‍’; ഭീകരതയും ചര്‍ച്ചയും ഒന്നിച്ച് പോവില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന അന്ന് പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരുങ്ങുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദ പ്രവര്‍ത്തനവും അനുരഞ്ജന ചര്‍ച്ചയും ഒരേ സമയം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
മോഡി സര്‍ക്കാരിന് പാകിസ്താന്റെ വിഷയത്തില്‍ വിദേശകാര്യ നയമില്ലെന്ന ആരോപണം സുഷമ സ്വരാജ് നിഷേധിച്ചു. പാകിസ്താനുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു സുഷമ. പാകിസ്താനുമായി ബന്ധപ്പെട്ട റോഡ്മാപ്പിനെ കുറിച്ച് അധികാരത്തില്‍ വരുന്നതിന് മുന്‍പു തന്നെ എന്‍ഡിഎയ്ക്ക് വ്യക്തത ഉണ്ടായിരുന്നു എന്നും സുഷമ പറഞ്ഞു.

ചൈനയുമായ ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കം ചര്‍ച്ചചെയ്ത് സമവായത്തിലെത്തുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഡോക്‌ലാമിലെ പ്രശ്‌നം മാത്രമല്ല ചൈനയുമായുള്ള വിദേശകാര്യ ബന്ധത്തില്‍ രാജ്യത്തിന് കൂടുതല്‍ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ടി വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.