കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജറടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. തീവ്രവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു . വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേര്‍ മരിക്കുകയായിരുന്നു.
കുല്‍ഗാം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികള്‍ മെയില്‍ ബാങ്കില്‍ പണം നിറക്കാന്‍ പോകുകയായിരുന്ന പൊലീസ് വാഹനം ആക്രമിച്ച് അഞ്ച് പൊലീസുകാരെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സൂചന. ഈ പ്രദേശത്ത് മൂന്ന് തീവ്രവാദികളെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

© 2025 Live Kerala News. All Rights Reserved.