‘പാവപ്പെട്ടവര്‍ക്കുളള സബ്‌സിഡി തുടരും’; പാചക വാതകത്തില്‍ വിശദീകരണവുമായി കേന്ദ്രം; അനര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കില്ല

പാവപ്പെട്ടവര്‍ക്കുളള എല്‍പിജി സബ്‌സിഡി തുടരുമെന്ന് കേന്ദ്രം. അനര്‍ഹര്‍ക്കുളള സബ്സിഡി നിര്‍ത്തലാക്കാനാണ് തീരുമാനിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുളള സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു. അനര്‍ഹര്‍ക്ക് സബ്‌സിഡി നല്‍കില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലും സബ്‌സിഡി സംബന്ധിച്ച വിഷയിത്തില്‍ പ്രതിപക്ഷം ബഹളം വെച്ചു. പന്ത്രണ്ട് മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. സബ്സിഡി നിര്‍ത്തലാക്കാനുളള തീരുമാനം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെതാണെന്ന വാദവും മന്ത്രി സഭയില്‍ ഉന്നയിച്ചു.
എല്‍പിജി സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ആറായിരം കോടി രൂപയുടെ ലാഭമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നിലവില്‍ സബ്‌സിഡിയുളള സിലിണ്ടറും ഇല്ലാത്തതും തമ്മിലുളള വിത്യാസം 87 രൂപമാത്രം.

© 2025 Live Kerala News. All Rights Reserved.