‘മതേതരത്വത്തെപ്പറ്റി ആരും പഠിപ്പിക്കണ്ട’; സാഹചര്യം നന്നായി അറിയാമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വത്തെപ്പറ്റി തന്നെയാരും പഠിപ്പിക്കേണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മതേതരത്വം ഒരു സിദ്ധാന്തമാണ്. അത് അഴിമതി മൂടി വെയ്ക്കാനുള്ളതല്ല.
ആളുകള്‍ ആരും തന്നെ മതേതരത്വം പഠിപ്പിക്കാന്‍ വരണ്ട. സാഹചര്യം തനിക്ക് നന്നായി അറിയാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ഒളിയമ്പുകള്‍ നിറച്ചായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

‘ലാഭമുണ്ടാക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. ജനകീയ കോടതിയാണ് വലുത്. അതിനെ സേവിക്കുകയാണ് എന്റെ ലക്ഷ്യം. ഒരു കുടുംബത്തെ മാത്രം സേവിക്കാന്‍ എനിക്കാവില്ല.’
നിതീഷ് കുമാര്‍

മതേതരത്വം പ്രാവര്‍ത്തികമാക്കേണ്ട ഒന്നാണ്. മതേതരത്വത്തിന്റെ പേരില്‍ അഴിമതിയും തിന്മകളും നടത്തി സമ്പത്തുണ്ടാക്കുന്നവരോടൊപ്പം അത് നടക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.